gnn24x7

കൊറോണ; യു.എ.ഇയിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തേക്ക് അവധി പ്രഖ്യാപിച്ചു

0
335
gnn24x7


ദുബൈ: യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച മുതൽ നാലാഴ്ചത്തെ അവധി.

എല്ലാ സർക്കാർ-സ്വകാര്യ സ്കൂളുകള്‍ക്കും കോളജുകൾക്കും അവധി ബാധകമായിരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതല്‍ എന്ന നിലയ്ക്കാണ് പുതിയ തീരുമാനം.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വസന്തകാല അവധി നേരത്തെയാക്കുകയാണെന്നാണ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം മുഖേനയാണ് അവധി അറിയിപ്പ് മന്ത്രാലയം പുറത്തുവിട്ടത്.

gnn24x7