റിയാദ്: ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി വീണ് സൗദി അറേബ്യയിലെ റിയാദിൽ മലയാളി മരിച്ചു. എറണാകുളം ആലുവ സ്വദേശി അമ്പാട്ട് ഹൗസില്‍ ഹമീദിന്റെ മകന്‍ ഷിയാസ് ഹമീദ് ആണ് മരിച്ചത്.
അല്‍ ഹസയിലെ വീട്ടില്‍ ഡിഷ് ഘടിപ്പിക്കുന്നതിനിടെ ഒരു മീറ്ററോളം റോഡിലേക്ക് തള്ളി നിന്ന ഷീറ്റില്‍ ചവിട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന എയര്‍ കണ്ടീഷണറില്‍ തല ഇടിച്ച് റോഡിലേക്ക് വീണായിരുന്നു മരണം. സംഭവസ്ഥലത്ത് തന്നെ ഷിയാസ് മരിച്ചു.
ജിഷ ഫുട്‌ബോള്‍ ക്ലബ്ബിലെയും നവോദയ ജാഫര്‍ ജിഷ യൂണിറ്റ് അംഗവുമായിരുന്നു. നാട്ടിലേക്ക് പോകാനായി ഈ മാസം 24 ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിയതോടെ സൗദിയില്‍ തുടരുകയായിരുന്നു.