gnn24x7

കുവൈത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ടം ജൂലായ്‌ 28 ന് ആരംഭിക്കും

0
342
gnn24x7

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ടം ജൂലായ്‌ 28 ന് ആരംഭിക്കും.
കര്‍ശനമായ പ്രതിരോധ നടപടികളില്‍ അയവ് വരുത്തി ജന ജീവിതം സാധാരണ നിലയിലേക്ക് മടക്കി കൊണ്ട് വരുന്നതിനായുള്ള നടപടികളുടെ മൂന്നാം ഘട്ടമാണ് ജൂലായ്‌ 28 മുതല്‍ തുടങ്ങുക,ഇത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസം ചേര്‍ന്ന കാബിനറ്റ്‌ യോഗത്തില്‍ ഉണ്ടായി, ഫര്‍വാനിയയില്‍ തുടരുന്ന ലോക്ക് ഡൌണ്‍ ജൂലായ്‌ 26 ന് പിന്‍വലിക്കുന്നതിനും കാബിനറ്റില്‍ തീരുമാനമായി.

ടാക്സി സര്‍വീസുകള്‍ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കും,ഒരു യാത്രക്കാരനെ മാത്രമേ അനുവദിക്കൂ എന്നാണ് വിവരം.

രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തന ശേഷി 30 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തുകയും ചെയ്യും.

കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച കര്‍ഫ്യു സമയം രാത്രി 9 മണിമുതല്‍ രാവിലെ 3 മണിവരെയായി
പുനഃക്രമീകരിച്ചതായും ഭരണകൂടം അറിയിച്ചു.

gnn24x7