gnn24x7

സൗദിയിൽ വലിയ പെരുന്നാൾ അവധി ദിവസങ്ങളിൽ മാറ്റമില്ല.

0
291
gnn24x7

റിയാദ്: സൗദിയിൽ വലിയ പെരുന്നാൾ അവധി ദിവസങ്ങളിൽ മാറ്റമില്ല. കോറോണ വ്യാപകമായി പടരുന്ന ഈ സാഹചര്യത്തിൽ ഹജ്ജ് തീർത്ഥാടകരുടെ വരവ് പരിമിതപ്പെടുത്താൻ കൂടിയാണ് ഇങ്ങനൊരു തീരുമാനം മാനവശേഷി വികസന മന്ത്രാലയം തീരുമാനിച്ചത്. 

അറഫ ദിനം മുതൽ അറബിക് കലണ്ടർ ദുൽഹജ് 12 വരെ നാലു ദിവസമാണ് പ്രൈവറ്റ് സെക്ടർ ജീവനക്കാർക്ക് പെരുന്നാൾ അവധി ലഭിക്കുന്നത്.  എന്നാൽ ഇതിലും കൂടുതൽ അവധികൾ പ്രൈവറ്റ് സെക്ടർ ജീവനക്കാർക്ക് നൽകുന്നതിന് വിലക്കില്ല.  നേരത്തെ ഹജ്ജ് കർമ്മം നടത്താത്ത തൊഴിലാളിയ്ക്ക് സർവീസ് കാലത്ത് ഒരു തവണ വേതനത്തോട്കൂടി ഹജ്ജ് അവധിയ്ക്ക് അവകാശമുണ്ട്.

വേതനത്തോട് കൂടിയ അവധി ലഭിക്കാൻ തൊഴിലാളി രണ്ടു വർഷമെങ്കിലും ഒരേ തൊഴിലുടമയുടെ അടുത്ത് ജോലി ചെയ്തിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.  സാധാരണയായി ബലിപ്പെരുന്നാൾ അവധിയടക്കം 10 ദിവസത്തിൽ കുറയുകയോ 15 ദിവസത്തിൽ കൂടുകയോ ചെയ്യാത്ത ഹജ്ജ് അവധിക്കാണ് തൊഴിലാളിയ്ക്ക് അവകാശമുള്ളത്. 
 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here