ദുബായ്: മുന്‍ കേരള ടെന്നിസ് താരം തൻവി ഭട്ടിനെ(21) ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം എളമക്കര സ്വദേശിയായ ഡോ. സഞ്ജയ് ഭട്ടിന്‍റെയും ലൈലാന്‍റെയും മകളാണ് തൻവി ബട്ട്. തൻവി മനശാസ്ത്രത്തിലും ഇംഗ്ലീഷിലും ദുബായ് ഹെരിയറ്റ്-വാട്ട്, മിഡിൽസെക്സ് കോളേജ് എന്നിവിടങ്ങളിൽ ഡിഗ്രി കോഴ്സ് ചെയ്യുകയായിരുന്നു.
2012 ൽ 12 വയസ്സുള്ളപ്പോൾ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസ് പെൺകുട്ടികളുടെ സിംഗിൾസ് കിരീടം തൻവി നേടിയിരുന്നു.
ടെന്നീസ് മത്സരത്തിനിടെ മുട്ടുകാലിന് പരിക്കേറ്റതിനെ തുടർന്ന് രണ്ടു തവണ ശസ്ത്രക്രിയയ്ക്ക് വിധേയമായി പിന്നീട് പതിനേഴാം വയസിൽ നട്ടെല്ലിനും കൂടി പരിക്കേറ്റതോടെ ടെന്നീസ് കരിയർ തൻവി ഭട്ട് ഉപേക്ഷിക്കുച്ചു.