gnn24x7

കരിപ്പൂരില്‍ വീണ്ടും32 ലക്ഷത്തിന്റെ സ്വര്‍ണ്ണവേട്ട

0
820
gnn24x7

കരിപ്പൂര്‍: സ്വര്‍ണ്ണകടത്ത് കേരളത്തില്‍ വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കേ കോഴിക്കോട് കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണകടത്ത്. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം മാര്‍ഗമാണ് സ്വര്‍ണ്ണം കടത്താനുള്ള ശ്രമം നടന്നത്. ഏതാണ്ട് 633 ഗ്രാം സ്വര്‍ണ്ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം റെയ്ഡ് ചെയ്ത് പിടികൂടി. ദുബായില്‍ നിന്നും എത്തിയ മൂന്നു യാത്രക്കാരില്‍ നിന്നുമായാണ് ഈ സ്വര്‍ണ്ണങ്ങള്‍ പിടികൂടിയത്. കര്‍ണ്ണാടക ഭട്കല്‍ സ്വദേശികളായ മുഹമ്മദ് സജ്ജാദ് (22), അദ്‌നാന്‍ അഹമ്മദ് (28), മുഹമ്മദ് മുസാഫ് (20) എന്നിവരെയാണ് കസ്റ്റംസ് നാടകീയമായി പിടിച്ചത്.

കുറ്റവാളികള്‍ സ്വര്‍ണ്ണവുമായി എത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥനത്തിലാണ് ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം നടത്തിയത്. തുടര്‍ന്ന് അടിവസ്ത്രത്തിലും മലദ്വാരത്തില്‍ കടത്തിവച്ചുമാണ് സ്വര്‍ണ്ണം കടത്തിയത്. എക്‌സ്‌റേ സ്‌കാനിങ്ങില്‍ അത് കൃത്യമായി കാണിച്ചതോടെ ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയത്. തുടര്‍ന്നാണ് 633 ഗ്രാം വരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഇവര്‍ക്ക് മറ്റു സ്വര്‍ണ്ണകടത്ത് അംഗങ്ങളുമായും ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരുന്നു.

gnn24x7