അബുദാബി: COVID 19 നിയമ ലംഘനം നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും പത്ത് ദിവസത്തെ ശമ്പളം പിഴയായി ഈടാക്കാനൊരുങ്ങി അബുദാബി. അബുദാബി മാനവശേഷി ഫെഡറല്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മാസ്ക് ധരിക്കാത്തവരില്‍ നിന്നും ഹസ്തദാനം നല്‍കിയാലും പിഴ ഈടാക്കും.
COVID മാനേജരില്‍ നിന്നും മറച്ചുവച്ച് ഓഫീസില്‍ ഹാജരാകുന്നവരില്‍ നിന്നും 10 ദിവസത്തെ അടിസ്ഥാന വേതനം പിഴ നല്‍കേണ്ടി വരും. കൊറോണ ലക്ഷണമുള്ളവര്‍ ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ ആദ്യത്തെ തവണ 3 ദിവസത്തെ ശമ്പളം പിഴ നല്‍കണം. മൂന്നു തവണ നിയമ ലംഘനം നടത്തിയാല്‍ 10 ദിവസത്തെ ശമ്പളം പിഴ നല്‍കേണ്ടി വരും.
ഹസ്തദാനം നല്‍കുന്നവര്‍ക്ക് രണ്ടു തവണ മുന്നറിയിപ്പ് നല്‍കിയ ശേഷം മൂന്നാം തവണ ഒരു ദിവസത്തെ ശമ്പളം പിഴയായി ഈടാക്കും. അകലം പാലിക്കാത്തവര്‍ക്ക് ആദ്യം രേഖാമൂല൦ മുന്നറിയിപ്പ് നല്‍കു൦. രണ്ടാം തവണ 3 ദിവസത്തെ ശമ്പളം പിഴയായി ഈടാക്കുകയും ചെയ്യും.
കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ യുഎഇയിലേക്ക് വരികയും പോകുകയും ചെയ്യുന്നവര്‍ക്ക് ആദ്യ തവണ മൂന്നു ദിവസത്തെ ശമ്പളം റദ്ദാക്കും. രണ്ടാം തവണ ലംഘിക്കുന്നവരില്‍ നിന്ന് അഞ്ചു ദിവസത്തെ ശമ്പളം പിഴയായി ഈടാക്കും. മൂന്നാം തവണയും നിയമലംഘനം നടത്തുന്നവര്‍ക്ക് 10 ദിവസത്തെ ശമ്പളം നഷ്ടമാകും.
COVID 19 പരിശോധനയ്ക്ക് വിസമ്മതിച്ചാല്‍ ആദ്യ തവണ ഒരു ദിവസത്തെ ശമ്പളം പിഴയായി ഈടാക്കും. രണ്ടാം തവണ മൂന്നു ദിവസത്തെ ശമ്പളം പിഴയായി ഈടാക്കും. മൂന്നാം തവണ അഞ്ച് ദിവസത്തെ ശമ്പളം പിഴയായി ഈടാക്കും. തുടര്‍ച്ചയായി മൂന്ന് തവണ കൊറോണ മാര്‍ഗനിര്‍ദേശം പാലിക്കാത്തവര്‍ക്ക് ഒരു ദിവസത്തെ ശമ്പളമായിരിക്കും പിഴ.
ജീവനക്കാരില്‍ കൃത്യമായ പരിശോധനകള്‍ നടത്താതെ രോഗലക്ഷണം കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തുന്ന ലൈന്‍ മാനേജരില്‍ നിന്നും ആദ്യ തവണ ഒരു ദിവസത്തെ ശമ്പള൦ പിഴയായി ഈടാക്കും. രണ്ടാം തവണ ആവര്‍ത്തിച്ചാല്‍ മൂന്ന് ദിവസത്തെ ശമ്പളവും പിഴയായി ഈടാക്കും. ക്വാറന്‍റീന്‍ നിയമം പാലിക്കാതെ തൊഴിലുടമയില്‍ നിന്നും ഇത് മറച്ചുവയ്ക്കുന്ന തൊഴിലാളികളില്‍ നിന്ന് ആദ്യ തവണ ഒരു ദിവസത്തെ ശമ്പളവും 2 തവണ നിയമലംഘനം ആവര്‍ത്തിച്ചാല്‍ മൂന്നു ദിവസത്തെ ശമ്പളവും ഈടാക്കും.







































