മക്ക: അനുമതിയില്ലാതെ പുണ്ണ്യസ്ഥലങ്ങളില്‍ ദര്‍ശനം നടത്തിയാല്‍ 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനത്തിന് കര്‍ശന നിയന്ത്രണമാണ് ഏര്‍പെടുത്തിയിട്ടുള്ളത്.
ദുല്‍ഖഅദ് 28 മുതല്‍ ദുല്‍ഹജ്ജ് 12 വരെ മെക്കയിലേക്ക് പ്രവേശിക്കാന്‍ അനുമതി പത്രം നിര്‍ബന്ധമാണ്.
ഒരു തവണ പിടിക്കപെടുന്നവര്‍ വീണ്ടും മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ ശിക്ഷയിരട്ടിയാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളിലും അനുമതി പത്രം നിര്‍ബന്ധം ആയിരുന്നു.അത് തിക്കും തിരക്കും ഒഴിവാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായിരുന്നു.
എന്നാല്‍ ഇത്തവണ കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ നടപടി കര്‍ശനമാക്കുകയായിരുന്നു.
അനുമതി പത്രം ഇല്ലാത്തവര്‍ മക്ക,മിന,മുസ്ദലിഫ,അറഫ പുണ്ണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിനായി ബന്ധപെട്ട വകുപ്പുകള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും സ്വദേശി വിദേശി
ഭേദമന്യെ എല്ലാവരും പാലിക്കണം എന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപെട്ടു.