gnn24x7

പ്രതികൂല കാലാവസ്ഥ; യുഎഇയുടെ ചൊവ്വാ പേടക വിക്ഷേപണം മാറ്റിവച്ചു

0
314
gnn24x7

ദുബായ്: പ്രതികൂല കാലാവസ്ഥയെ തുടർന്നു യുഎഇയുടെ ചൊവ്വാ പേടക വിക്ഷേപണം മാറ്റിവച്ചതായി യുഎഇ ബഹിരാകാശ ഏജൻസി അറിയിച്ചു.

17ന് പുലർച്ചെ 12.43ന് വിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്.

ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്നു പുലർച്ചെ 12.51 ന് വിക്ഷേപിക്കാനായിരുന്നു തീരുമാനം.

അവസാനനിമിഷം കാലാവസ്ഥാ വ്യതിയാനങ്ങളോ മറ്റോ ഉണ്ടായാൽ വിക്ഷേപണത്തിൽ മാറ്റമുണ്ടാകാമെന്ന് ലോഞ്ച് സൈറ്റ് ഡയറക്ടർ കീജി സുസുക്കി വ്യക്തമാക്കിയിരുന്നു.

gnn24x7