കുവൈത്ത് സിറ്റി: കുവൈത്തിൽ റസ്റ്റാറൻറുകളിലും കഫെകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കൊവിഡ് കാര്യങ്ങള്‍ക്കായുള്ള ഉന്നതതല കമ്മിറ്റി അനുമതി നല്‍കി. നിയമം ഞായറാഴ്ച(23-05-2021) മുതൽ പ്രാബല്യത്തിൽ വരും. പുലർച്ച അഞ്ചുമുതൽ രാത്രി എട്ടുവരെയാണ് റസ്റ്റാറൻറുകളിലും കഫെകളിലും ഇരുന്ന് കഴിക്കാൻ അനുമതിയുള്ളത്.
അതിന് ശേഷം ഹോം ഡെലിവറിക്കും, പാര്‍സല്‍ നൽകാനും മാത്രമേ അനുവാദം ഉള്ളൂ. അതേസമയം, പ്രവേശന ഹാളിലെ തിരക്ക് കുറയ്ക്കുന്നതിനു വേണ്ടി സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്തവര്‍ക്കു മാത്രമേ ഇവിടങ്ങളില്‍ പ്രവേശനം ഉള്ളൂ.
ഓരോ ഉപഭോക്താവിനേയും താപനില പരിശോധിച്ച ശേഷം മാത്രമേ അകത്തേക്ക് കടത്തി വിടാവൂ, കൂടാതെ ഉപഭോക്താക്കളില്‍ നിന്ന് പണം നേരിട്ട് സ്വീരിക്കാതെ ഓണ്‍ലൈന്‍ പെയ്‌മെന്റ് രീതികള്‍ ഉപയോഗിക്കാനാണ് നിർദ്ദേശം. റസ്‌റ്റൊറന്റ്, കഫേ ജീവനക്കാരുടെ ആരോഗ്യം എല്ലാ ദിവസവും പരിശോധിച്ച് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
ടേബിളുകള്‍ തമ്മില്‍ ചുരുങ്ങിയത് രണ്ടു മീറ്റര്‍ അകലമുണ്ടായിരിക്കണമെന്നും, ഇടയ്ക്കിടെ ടേബിളും ചെയറും ഉള്‍പ്പെടെ അണുവിമുക്തമാക്കണമെന്നും നിർദ്ദേശമുണ്ട്.









































