ഖത്തറിൽ കോവിഡ് -19 കേസുകളിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 225 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഏതാനും ആഴ്ചകള്‍ക്കു ശേഷമാണ് കൊവിഡ് പോസിറ്റീവ് കേസുകള്‍ 200 കടക്കുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 166 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,23,376 ആയി.
അതേസമയം കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്ത് കൊവിഡിനെതിരായി സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരാന്‍ ഖത്തര്‍ ഭരണകൂടം തീരുമാനിച്ചു. കൂടാതെ നാലാം ഘട്ട ഇളവുകള്‍ പെട്ടെന്ന് പ്രഖ്യാപിക്കാന്‍ ഇടയില്ലെന്നും അധികൃതർ അറിയിച്ചു.



































