ഒമാന്‍: ഈ കൊവിഡ് സാഹചര്യത്തിൽ ഒമാന്‍ പ്രവാസികള്‍ക്ക് സഹായവുമായി ഒമാനിലെ ഇന്ത്യന്‍ എംബസി. ഒമാനിലെ ഇന്ത്യന്‍ എംബസി ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ച് ഓക്സിജൻ കോൺസെൻട്രേറ്റർ സൗജന്യമായി നല്‍കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഓക്സിജൻ ആവശ്യമായി വരുന്നവർക്ക് ഇത് എത്തിച്ചുനൽകാനുള്ള സംവിധാനവും ഉണ്ട്.
ഒമാനില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ക്കിടയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടുതല്‍ ആണ്. ഓക്സിജന്‍ പ്രതിസന്ധി ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെയാണ് എംബസി ആശ്വാസ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യക്കാരല്ലാത്തവർക്കും ആവശ്യമുണ്ടെങ്കിൽ സഹായം നല്‍കുമെന്ന് എംബസി അധികൃതർ വ്യക്തമാക്കി.
ഓക്സിജൻ ആവശ്യമായി വരുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക : ശ്രീമതി: മഞ്ജിത് കൗർ പർമർ – 00968 95457781