gnn24x7

പാസ്‌പോർട്ട് പുതുക്കാനുള്ള പുതിയ തീരുമാനങ്ങൾ പുറത്തിറക്കി അബുദാബിയിലെ ഇന്ത്യൻ എംബസി

0
253
gnn24x7

അബുദാബി: നിലവിലെ കോവിഡ് സാഹചര്യത്തിൽ പാസ്‌പോർട്ട് പുതുക്കാനുള്ള പുതിയ തീരുമാനങ്ങൾ പുറത്തിറക്കി അബുദാബിയിലെ ഇന്ത്യൻ എംബസി. കാലാവധി തീർന്നതുംജനുവരി 31ന് മുമ്പ് കാലാവധി അവസാനിക്കുന്നതുമായ പാസ്പോർട്ടുകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ മാത്രമേ ഇപ്പോൾ സ്വീകരിക്കുന്നുള്ളൂ എന്നാണ് അബുദാബിയിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചുരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട നിർദേശം ഡിസംബ‌ർ 7നാണ് അബുദാബി ഇന്ത്യൻ എംബസി പുറപ്പെടുവിച്ചത്. എന്നാൽ അടിയന്തരമായി പാസ്പോർട്ട് സേവനങ്ങൾക്ക് രേഖകൾ സ്‌കാൻ ചെയ്‌ത് cons.abudhabi@mea.gov.in എന്ന ഇമെയിലേക്ക് എന്താണ് അടിയന്തര സാഹചര്യമെന്ന് വ്യക്തമാക്കി അപേക്ഷ നൽകാം. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തിരക്ക് ഒഴുവാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചത് എന്നാണ് അധികൃതർ പറയുന്നത്.

കമ്പനികളിലെ ജീവനക്കാർക്കായി കമ്പനി പിആർഓമാർ അപേക്ഷകൾ ഒരുമിച്ച് സ്വീകരിച്ച് BLS സെന്ററുകളിൽ അപേക്ഷകൾ നൽകാൻ നേരത്തെ എംബസി അനുമതി നൽകയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here