ഇതെന്ത് അനീതി? ഇതെന്ത് ന്യായം
പ്രവാസികൾക്ക് മാത്രമാണോ കോവിഡ്? കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ ഇനി നാട്ടിലേക്ക് യാത്രയുള്ളൂവത്രെ, മാത്രമല്ല 72 മണിക്കൂർ മുമ്പെടുത്ത ടെസ്റ്റ് റിപ്പോർട്ട് ഉണ്ടായിട്ടും വീണ്ടും വിമാനത്താവളത്തിൽ 1700 രൂപയുടെ പരിശോധന. ഇതിനൊക്കെ പുറമെ 7 ദിവസം കേരളത്തിൽ മറ്റാർക്കും ബാധകമല്ലാത്ത ക്വാറൻറ്റൈനും.
പിന്നെ എന്തേ പ്രവാസിയെ മാത്രം കോവിഡിൻ്റെ പേരിൽ ഇങ്ങനെ പീഡിപ്പിക്കുന്നു. ശക്തമായ പ്രതിഷേധമുണ്ടാവട്ടെ.
നീതിക്കായി പോരാട്ടം തുടരും…
പ്രവാസികളെ ഒന്നിക്കുക നാം…
മരണം വരെ പോരാടുക…





































