gnn24x7

ഒമാനില്‍ കൊവിഡ് വ്യാപനം രൂക്ഷം; ആശുപത്രികളിൽ നിന്നും രോഗികളെ മടക്കി അയക്കുന്നതായി റിപ്പോര്‍ട്ട്

0
361
gnn24x7

ദുബൈ: ഒമാനിൽ കൊറോണ വൈറസ് അണുബാധ വർദ്ധിച്ചുവരികയാണ്. ആശുപത്രികളിൽ ഇപ്പോൾ കിടക്കകളുടെ കുറവ് നേരിടുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

അതീവ ഗുരുതര രോഗികളെ മാത്രമാണ് ആശുപത്രികളില്‍ നിര്‍ത്തുന്നതെന്നും പലയിടങ്ങളിലും കൊവിഡ് രോഗികളെ ഏതാനും മണിക്കൂറുകള്‍ മാത്രം എമര്‍ജന്‍സി വിഭാഗത്തില്‍ കിടത്തിയ ശേഷം വീടുകളിലേക്ക് തന്നെ മടക്കി അയക്കേണ്ട അവസ്ഥയാണെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിനം നാലായിരത്തിലേറെ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ആയിരത്തിലേറെ രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അവരില്‍ പകുതിയോളം പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യ, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ആദ്യമായി കണ്ട വൈറസ് വകഭേദങ്ങൾ ഒമാനിൽ അധികൃതർ കണ്ടെത്തിയിട്ടുണ്ടെന്ന് ഡോക്ടർമാർ ഈ ആഴ്ച ആദ്യം അറിയിച്ചിരുന്നു.

gnn24x7