കുവൈറ്റില്‍ സന്ദർശക വിസകള്‍ ഒക്ടോബറിൽ അനുവദിച്ചുതുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം. ശക്തമായ ആരോഗ്യ മാനദണ്ഡങ്ങൾ [പാലിച്ചായിരിക്കും സന്ദര്‍ശക വിസകള്‍ അനുവദിക്കുക. കോവിഡ് പശ്ചാത്തലത്തിൽ ഒന്നര വർഷമായി സന്ദർശക വീസകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ട്.
രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കുവൈറ്റിലേക്കുള്ള യാത്ര വിലക്ക് കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത് മാറ്റിയിരുന്നു. മന്ത്രിസഭാ സമിതിയുടെ പ്രത്യേക അനുമതിയോടെ ആരോഗ്യമേഖലയിലെ ചില ജീവനക്കാര്‍ക്കും സാങ്കേതിക വിദഗ്ധര്‍, എഞ്ചിനീയര്‍മാര്‍, അധ്യാപകര്‍ എന്നിങ്ങനെയുള്ള ചില പ്രഫഷണലുകള്‍ക്കും സന്ദര്‍ശക വിസ അനുവദിച്ചിരുന്നു.
അതേസമയം ഇന്ത്യയില്‍ നിന്നും കുവൈറ്റിലേക്ക് നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ, കുവൈറ്റ് എയർവേയ്സ്, എയർ ഇന്ത്യ എക്സ്പ്രസ്, എന്നീ വിമാന കമ്പനികള്‍ രംഗത്തെത്തിയിരിക്കുന്നു.