gnn24x7

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ക്ഡൗണ്‍ നീക്കി കുവൈത്ത് സര്‍ക്കാര്‍

0
276
gnn24x7

കുവൈത്ത് സിറ്റി: ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ക്ഡൗണ്‍ കുവൈത്ത് സര്‍ക്കാര്‍ നീക്കം ചെയ്തു.

കുവൈത്തില്‍ ഐസൊലേഷന്‍ നിലവിലുണ്ടായിരുന്ന പ്രദേശമായിരുന്നു ഫര്‍വാനിയ.ഞായറാഴ്ച മുതലാണ് ഫര്‍വാനിയിവലെ നിയന്ത്രണങ്ങളള്‍ നീക്കുന്നതെന്നാണ് സര്‍ക്കാര്‍ ആറിയിച്ചത്.

കൊവിഡ് കേസുകള്‍ വിലയിരുത്തി കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഫര്‍വാനിയയിലെ ലോക്ക്ഡൗണ്‍ നീക്കാന്‍ തീരുമാനമെടുത്തത്.

ഞായറാഴ്ച മുതല്‍ ഫര്‍വാനിയയിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചത് പ്രാബല്യത്തില്‍ വരും.

അതേസമയം, രാജ്യത്ത് രാത്രികാല കര്‍ഫ്യൂ തുടരും. ചൊവ്വാഴ്ച മുതല്‍ രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെയാണ് കര്‍ഫ്യൂ.

63,309 കൊറോണ വൈറസ് കേസുകളും 429 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത് അവസാനമായി ഒറ്റപ്പെട്ട പ്രദേശമാണ് ഫര്‍വാനിയ.

gnn24x7