ഒമാന്‍: ഒമാനിലെ ഷോപ്പിങ് മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും സ്വദേശിവത്കരണം നടപ്പിലാക്കുമെന്നും 2021 ജൂലൈ 20 മുതൽ പുതിയ ഉത്തരവ് നിലവിൽ വരുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. സെയില്‍സ്, കറൻസി എക്സ്ചേഞ്ച്, ബില്ലിങ്, അഡ്മിനിസ്ട്രേഷൻ, സ്റ്റോര്‍ കീപ്പര്‍ എന്നീ ജോലികളില്‍ ആണ് സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ സ്വദേശിവൽക്കരണത്തോടെ പതിനായിരം ഒമാനികൾക്ക് ജോലി ലഭിച്ചിരുന്നു.








































