ജിദ്ദ: പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ചുക്കൻ ഹംസക്കോയ (54) ജിദ്ദയിൽ കൊറോണ ബാധിച്ച് മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു മരണം.
രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.
കഴിഞ്ഞ 25 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഹംസക്കോയ ജിദ്ദ കന്തറയിലെ ഒരു സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.









































