gnn24x7

കോവിഡ് ബാധിച്ച് എറണാകുളം സ്വദേശി സൗദിയിൽ മരണപ്പെട്ടു

0
278
gnn24x7

ദമാം: കോവിഡ് ബാധിച്ച് എറണാകുളം സ്വദേശി സൗദിയിൽ മരണപ്പെട്ടു. അൽ കോബാറിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വന്നിരുന്ന എറണാകുളം പെരുമ്പാവൂർ, വേങ്ങൂർ സ്വദേശി റെജി മാത്യു ആണ് മരിച്ചത്, 46 വയസ്സായിരുന്നു.

23 വർഷമായി സൗദിയിൽ പ്രവാസിയായ റെജി കുടുംബത്തോടൊപ്പമാണ് അൽഖോബാറിൽ താമസിച്ചിരുന്നത്. പ്രൊ കെയർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം. ഭാര്യാ അജീന ജേക്കബ് അൽ കോബാറിൽ തന്നെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ നേഴ്‌സ് ആയി ജോലി ചെയ്യുകയാണ്.

മക്കളായ ഏയ്ഞ്ചൽ, ആൻ, ഈഡൻ, ആദൻ എന്നിവർ ദമാം ഇന്ത്യൻ സ്‌കൂളിൽ വിദ്യാർത്ഥികളാണ്. മൃതദേഹം സംസ്‌ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രകാരത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here