gnn24x7

കോവിഡ് ബാധിച്ച് മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു

0
348
gnn24x7

കുവൈറ്റ് സിറ്റി: കോവിഡ് ബാധിച്ച് മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു. തിരുവല്ല മഞ്ഞാടി സ്വദേശി ആനി മാത്യൂ വാണ് മരിച്ചത്. 54 വയസായിരുന്നു ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 118 ആയി.

ജാബീരിയ രക്തബാങ്കിൽ നഴ്സ് ആയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് നാട്ടിൽ നിന്ന് മടങ്ങിയത്. മാത്തൻ വർഗീസാണ് ഭർത്താവ്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ തന്നെ സംസ്കരിക്കും.

കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് ബ്രിട്ടനിൽ മലയാളി ഡോക്ടർ മരിച്ചിരുന്നു. പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി‍​ ഡോ. പൂർണിമ നായരാണ് (56) മരിച്ചത്. ബി​ഷ​പ് ഓ​ക്ലാ​ൻ​ഡി​ലെ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യി​രു​ന്നു.

gnn24x7