gnn24x7

കാനറാ ബാങ്കും നോർക്ക പുനരധിവാസ പദ്ധതിയിൽ പങ്കാളി!

0
277
gnn24x7

പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌സ്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രമന്റ്‌സ് (എൻഡിപിആർഇഎം) പ്രകാരം വായ്പ നൽകുന്നതിന് നോർക്ക റൂട്ട്‌സുമായി കാനറാ ബാങ്കും ധാരണപത്രം ഒപ്പുവച്ചു. 

നിലവിൽ പദ്ധതിയുമായി സഹകരിക്കുന്ന 17 ധനകാര്യസ്ഥാപനങ്ങളുടെ 5832   ശാഖകളിലുടെ ഇനി മുതൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് വായ്പ ലഭിക്കും.
കേരള ബാങ്കും ഇക്കഴിഞ്ഞയാഴ്ച പദ്ധയിൽ പങ്കുചേർന്നിരുന്നു.

മടങ്ങിയെത്തുന്ന പ്രവാസികൾക്ക്  സംരഭകരാകാനുള്ള അവസരമാണ് ഇതിലൂടെ വഴിയൊരുക്കുന്നത്.
30 ലക്ഷം രൂപവരെ ചെലവുള്ള പദ്ധതികൾക്ക് 15 ശതമാനം വരെ മൂലധന സബ്‌സിഡിയും ( പരമാവധി മൂന്നു ലക്ഷം രൂപ വരെ) കൃത്യമായ തിരിച്ചടവിന് ആദ്യ നാല് വർഷം 3 ശതമാനം പലിശ സബ്‌സിഡിയും നോർക്ക നൽകും.

എൻഡി പി ആർ ഇ എം. പദ്ധതിയിലൂടെ 2019-20 സാമ്പത്തികവർഷം 1043 പേർക്കായി 53.43 കോടി രൂപ വായ്പ നൽകിയിരുന്നു. ഇതിൽ മൂലധന, പലിശ സബ്‌സിഡിയിനത്തിലും സംരംഭകത്വ പരിശീലനത്തിനുമായി 15 കോടി രൂപ നോർക്ക ചെലവഴിച്ചു. 

വിശദ വിവരം www.norkaroots.org യിലും ടോൾ ഫ്രീ നമ്പരുകളായ 18004253939 ( ഇന്ത്യയിൽ നിന്നും) , 00918802012345 ( വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം)  ലഭിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here