gnn24x7

കൊവിഡ് ബാധിച്ച് ഒമാനില്‍ പത്ത് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

0
291
gnn24x7

മസ്കറ്റ്: കൊവിഡ് ബാധിച്ച് ഒമാനില്‍ പത്ത് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 568 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95,907 ആയി. 283 പേര്‍ക്ക് കൂടി രോഗം ഭേദമായി.

ആകെ രോഗമുക്തരായവരുടെ എണ്ണം 86482 ആയി. 90. 4 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 885 ആയി. 512 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 185 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

gnn24x7