gnn24x7

നിലവിലെ രാത്രികാല കര്‍ഫ്യൂ മൂന്ന് മണിക്കൂര്‍ ദീര്‍ഘിപ്പിക്കാനൊരുങ്ങി ഒമാന്‍

0
294
gnn24x7

ഒമാനില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ അധികൃതർ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ആളുകൾ വലിയ തോതിൽ കൂടുന്നത് തടയാൻ സുൽത്താനേറ്റ് നിലവിലെ രാത്രികാല ലോക്ക്ഡൗണ്‍ മൂന്ന് മണിക്കൂര്‍ ദീര്‍ഘിപ്പിക്കാനാണ് തീരുമാനം. ജൂലൈ 16 മുതൽ ജൂലൈ 31 വരെ വൈകിട്ട് അഞ്ച് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് സുപ്രീം കമ്മിറ്റി ചൊവ്വാഴ്ച ഉത്തരവിട്ടു.

നിലവിൽ രാത്രി 8 മുതൽ പുലർച്ചെ 4 വരെയാണ് കർഫ്യൂ. ഈദ് നമസ്കാരങ്ങളൊന്നും നടക്കില്ലെന്നും നഗര കേന്ദ്രങ്ങളിൽ പരമ്പരാഗത ഈദ് സംബന്ധിയായ സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളും അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. കുടുംബ സംഗമങ്ങളും കൂട്ടായ ഈദ് ഗ്രീറ്റിംഗ് അസംബ്ലികളും അനുവദിക്കില്ല.

ഇതിനകം 3339 പേരാണ് ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ചത്. കൂടാതെ പുതിയ 1,570 കോവിഡ് കേസുകൾ തിങ്കളാഴ്ച രജിസ്റ്റർ ചെയ്തു.

gnn24x7