gnn24x7

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

0
305
gnn24x7

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ സ്വദേശി അനില്‍ കുമാര്‍ (52) ആണ് ജുബൈലില്‍ വെച്ച് മരിച്ചത്.

മാവേലിക്കര താലൂക്കില്‍ മാന്നാര്‍ ഇരമത്തൂര്‍ സ്വദേശി സുനില്‍ ഭവനില്‍ ശിവരാമപിളളയുടെ മകനാണ് അനില്‍ കുമാര്‍. 22 വര്‍ഷമായി ജുബൈലില്‍ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഒരു വര്‍ഷം മുമ്പാണ് വന്നു പോയത്.

ചൊവ്വാഴ്ച ഉച്ചയോടെ കടുത്ത ശ്വാസംമുട്ട് അനുഭവപ്പെടുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ഭാര്യ സ്മിത രവീന്ദ്രന്‍, ഏക മകള്‍ ആതിര.

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച മാത്രം മരിച്ചത് 24 പേരാണ്. മക്ക, ജിദ്ദ, റിയാദ്, മദീന ദമ്മാം, ഖുന്‍ഫുദ എന്നിവിടങ്ങളിലാണ് മരണം.

ഇതോടെ സൗദിയിലെ ആകെ കൊവിഡ് മരണസംഖ്യ 549 ആയി. ചൊവ്വാഴ്ച പുതുതായി 1869 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. 1484 പേര്‍ക്ക് കൂടി രോഗം ഭേദമായി. സൗദിയില്‍ 89,011 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 65790 പേര്‍ക്ക് രോഗം ഭേദമായി.

gnn24x7