ദമാം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ദമ്മാമില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുദേവന്‍ (52) ആണ് ഞായറാഴ്ച വൈകീട്ട് മരിച്ചത്.
കടുത്ത ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ദമ്മാമിലെ അല്‍മന ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം കലശലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദമ്മാമിലെ ഒരു പ്രമുഖ മാന്‍പവര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. അല്‍മനയില്‍ നിന്ന് മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുവരെ ഒമ്പത് മലയാളികളാണ് കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ചത്.