gnn24x7

പെരുന്നാള്‍ നിസ്‌കാരം പള്ളികളില്‍ മാത്രം നടത്തിയാല്‍ മതിയെന്ന് സൗദി മതകാര്യ മന്ത്രി

0
277
gnn24x7

ജിദ്ദ:  പെരുന്നാള്‍ നിസ്‌കാരം പള്ളികളില്‍ മാത്രം നടത്തിയാല്‍ മതിയെന്ന് സൗദി മതകാര്യ മന്ത്രി. 

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കോവിഡ്  ബാധയുടെ പശ്ചാത്തലത്തിലാണ്  മന്ത്രിയുടെ ഈ നിര്‍ദ്ദേശം.  ഈദ് ഗാഹുകള്‍ ഒഴിവാക്കാനും   മന്ത്രി നിര്‍ദ്ദേശം നല്‍കി. ബലിപെരുന്നാള്‍ നിസ്‌കാരം ഈദുഗാഹുകളില്‍ വെച്ച് നടത്തരുതെന്നും ജുമുഅ നിര്‍വ്വഹിക്കപ്പെടുന്ന  പള്ളികളില്‍ മാത്രം നിര്‍വഹിച്ചാല്‍ മതിയെന്നും സൗദി മതകാര്യ മന്ത്രി ഷെയ്ഖ് ഡോ.അബ്ദുല്‍ ലത്തീഫ് ബിന്‍ ആല്‍ ഷെയ്ഖ് ഉത്തരവിട്ടു.

നിലവില്‍ രാജ്യം ജാഗ്രതയോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഈ സാഹചര്യത്തില്‍ തുറസ്സായ സ്ഥലത്ത്  ഈദ് ഗാഹുകള്‍ ഒരുക്കുന്നത് ഒഴിവാക്കണ൦, ജുമുഅ നിസ്‌കാരങ്ങള്‍ സംഘടിപ്പിക്കുന്ന പള്ളികളില്‍ മാത്രം പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചാല്‍ മതി,  മതകാര്യ മന്ത്രാലയത്തിന്‍റെ  ബ്രാഞ്ച് ഓഫീസുകള്‍ മുഖേന എല്ലാ പള്ളി,  ഇമാം ഖത്തീബ് എന്നിവര്‍ക്ക് ഈ സന്ദേശം മന്ത്രാലയം നല്‍കിയിരിയ്ക്കുകയാണ്. 

പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്കായി വിശ്വാസികള്‍ പള്ളികളിലേക്ക് വരുമ്പോള്‍ ആവശ്യമായ സൗകര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യണം. ജുമുഅ നിര്‍വഹിക്കപ്പെടുന്ന  എല്ലാ പള്ളികളും ഈദ് നിസ്‌കാരത്തിനു സജ്ജമാക്കണം. പള്ളികളില്‍  പെരുന്നാള്‍ നിസ്‌കാരം  നിര്‍വഹിക്കേണ്ടത് നേരത്തെ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കണമെന്നും മതകാര്യ മന്ത്രി വ്യക്തമാക്കി. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here