gnn24x7

യുഎഇ കറൻസിയെ അപകീർത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ

0
244
gnn24x7

ഉമ്മുൽഖുവൈൻ: യുഎഇ കറൻസിയെ അപകീർത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായി ഉമ്മുൽഖുവൈൻ സിഐഡി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഹാമിദ് മത്തർ ബിൻ ആജിൽ പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയുടെ ഉറവിടം സൈബർ സെൽ ആണു കണ്ടെത്തിയത്. രാജ്യത്തിന്റെ വിലയിടിച്ചു കാണിക്കണമെന്ന ഉദ്ദേശ്യത്തോടെ സമൂഹമാധ്യമങ്ങളിലടക്കം ദൃശ്യങ്ങളോ വാർത്തകളോ പ്രചരിപ്പിക്കുന്നത് തടവുശിക്ഷയും 10 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here