gnn24x7

ഖത്തറില്‍ ആദ്യമായി കൊവിഡ്-19 കൊറോണ വൈറസ് സ്ഥിരീകരിച്ചു

0
367
gnn24x7

ദോഹ: ഖത്തറില്‍ ആദ്യമായി കൊവിഡ്-19 കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നും എത്തിയ ഖത്തര്‍ പൗരയായ സ്ത്രീക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച കൊറോണ വ്യാപകമായി പടര്‍ന്നു പിടിച്ച ഇറാനില്‍ നിന്നും ഖത്തര്‍ പൗരന്‍മാരെ തിരിച്ചെത്തിച്ചിരുന്നു. 14 ദിവസത്തെ നിരീക്ഷണത്തിലാണ് ഇവര്‍ ഇപ്പോള്‍.

ഗള്‍ഫ് മേഖലയിലാകെ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയം പ്രതികരിച്ചത്. ഖത്തറിന്റെ അയല്‍ രാജ്യങ്ങളിലെല്ലാം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 45 കേസുകളാണ് കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 38 പേര്‍ക്ക് ബഹറിനിലും ആറു പേര്‍ക്ക് ഒമാനിലും 21 പേര്‍ക്ക് യു.എ.ഇയിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാനില്‍ നിന്നാണ് കൊറോണ മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് പടര്‍ന്നതെന്നാണ് സൂചന. ഇതേ തുടര്‍ന്ന് ഇറാനുമായുള്ള വിമാന സര്‍വീസ് അയല്‍ രാജ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കൊവിഡ്-19 നെതിരെയുള്ള സുരക്ഷയുടെ ഭാഗമായി ഉംറ തീര്‍ത്ഥാടന യാത്രയ്ക്ക് സൗദി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here