gnn24x7

കോവിഡ്–19; യുഎഇയിൽ ക്വാറന്റീൻ നടപടികൾക്ക് വിധേയരായില്ലെങ്കിൽ തടവും പിഴയും

0
247
gnn24x7

ദുബായ്: കോവിഡ്–19 ബാധയുള്ളവർ ക്വാറന്റീൻ നടപടികൾക്ക് വിധേയരായില്ലെങ്കിൽ തടവും പിഴയും ചുമത്തുമെന്നും‌ അധികൃതർ വ്യക്തമാക്കി. അഞ്ച് വർഷം തടവും അരലക്ഷം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയുമാണ് നിയമലംഘകർക്ക് ചുമത്തുക. ഫെ‍ഡറൽ നിയമം 14 (2014) പ്രകാരം പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുംവിധം മനപ്പൂർവം വൈറസുകൾ പരത്തുന്നവർ ജയിൽ ശിക്ഷ അനുഭവിക്കുകയും പിഴയൊടുക്കേണ്ടി വരികയും ചെയ്യുമെന്ന് യുഎഇ അറ്റോർണി ജനറൽ ഹമദ് സെയിഫ് അൽ ഷംസി പറഞ്ഞു.

കൂടാതെ, തങ്ങൾക്ക് രോഗബാധയുണ്ടെന്നു മനസിലാക്കുകയും ആരോഗ്യ സംവിധാനങ്ങൾ ഉപയോഗിക്കാതിരിക്കുകയും ചെയ്ത് അനുമതിയില്ലാതെ രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നവര്‍ മൂന്ന് വർഷം വരെ ജയിൽ ശിക്ഷയനുഭവിക്കുകയും 10,000 മുതൽ അരലക്ഷം ദിർഹം വരെ പിഴയൊടുക്കുകയും ചെയ്യണം. അതുപോലെ രോഗ ബാധിതനായ ശേഷം രാജ്യത്തെത്തുന്നവരും നിയമ നടപടികൾക്ക് വിധേയരാകേണ്ടിവരുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here