gnn24x7

ഓണ്‍ലൈന്‍ വീഡിയോയിലൂടെ തോക്കുപയോഗിച്ച് തുടരെ വെടിവെക്കുന്ന ദൃശ്യം എടുത്ത യുവാവ് അറസ്റ്റിലായി

0
395
gnn24x7

മക്ക: ഓണ്‍ലൈന്‍ വീഡിയോയിലൂടെ തോക്കുപയോഗിച്ച് തുടരെ വെടിവെക്കുന്ന ദൃശ്യം എടുത്ത യുവാവ് അറസ്റ്റിലായി. മക്കയിലെ പൊലീസാണ് 20 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്.

യുവാവ് സൗദി പൗരനാണെന്ന് മക്ക മേഖലയിലെ പൊലീസ് ബ്രിഗേഡ് പ്രതിനിധി മുഹമ്മദ് അല്‍ ഖംദി അറിയിച്ചു.

യുവാവിന്റെ വിചാരണയ്ക്കുുള്ള നടപടി ക്രമങ്ങള്‍ സ്വീകരിച്ചു വരികയാണെന്നും പൊലീസ് പ്രസ്താവനയില്‍ പറയുന്നു. ഇതു കൂടാതെ തോക്കുകള്‍ കൈവശം വെച്ച് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ റിയാദില്‍ വെച്ച് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അറസ്റ്റിലായ മൂന്ന് പേരും സൗദി പൗരരാണെന്ന് റിയാദ് അധികൃതര്‍ അറിയിച്ചു.

gnn24x7