ജിദ്ദ: സൗദിയിലെ ചില വാഹനാപകടങ്ങൾ സംഭവിക്കുന്നതിനുള്ള കാരണങ്ങളെ വലിയ കുറ്റ കൃത്യങ്ങളിലാണു ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സൗദി പബ്ളിക് പ്രൊസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
മയക്ക് മരുന്നോ മറ്റു ലഹരി പദാർത്ഥങ്ങളോ ഉപയോഗിച്ച് വാഹനമോടിക്കൽ, എതിർ ദിശയിൽ വാഹനമോടിക്കൽ, റെഡ് സിഗ്നൽ മുറിച്ച് കടക്കുന്നതും വാഹനങ്ങളുമായി അഭ്യാസങ്ങൾ കാണിക്കുന്നതും ആരുടെയെങ്കിലും മരണത്തിനോ ശരീരാവയവങ്ങൾ നഷ്ടപ്പെടുത്തുന്നതിനോ കേടു വരുത്തുന്നതിനോ കാരണമാകുകയോ അപകത്തിൽ പെട്ട് മുറിവേറ്റ് 15 ദിവസത്തിലധികം മുറിവുണങ്ങുന്നതിനു സമയമെടുക്കുകയോ ചെയ്യൽ എന്നിവയെല്ലാം വാഹനാപകടങ്ങളിലെ വലിയ കുറ്റ കൃത്യങ്ങളായിട്ടാണു പരിഗണിച്ചിട്ടുള്ളത്.
വലിയ കുറ്റങ്ങളായി പരിഗണിക്കപ്പെട്ട ട്രാഫിക് നിയമ ലംഘനങ്ങൾ ചെയ്ത് ആരെങ്കിലും മരിക്കുകയോ ശരീരാവയവങ്ങൾക്ക് കേട് പാടുകൾ സംഭവിക്കുകയോ ചെയ്താൽ 2 ലക്ഷം റിയാലും 4 വർഷം വരെ തടവുമാണു ശിക്ഷ ലഭിക്കുക.
അതേ സമയം പരിക്കേറ്റ രോഗിയുടെ അസുഖം ഭേദമാകാൻ 15 ദിവസത്തിലധികം സമയമെടുത്താൽ പ്രതിക്ക് രണ്ട് വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണു ശിക്ഷ.