റിയാദ്: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദേശ യാത്രക്കാർക്ക് ഈ വർഷവും വാർഷിക തീർത്ഥാടനം നടത്തുന്നത് വിലക്കി സൗദി അറേബ്യൻ സർക്കാർ. അതേസമയം സ്വദേശികള്‍ക്ക് മാത്രമായിരിക്കും ഇത്തവണയും ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടാവുക.
പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നും 60,000 തീർഥാടകരെ മാത്രമേ ഈ വർഷം വാർഷിക തീർത്ഥാടനം നടത്താൻ അനുവദിക്കുകയുള്ളൂവെന്ന് സൗദി ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു. പ്രതിരോധ കുത്തിവയ്പ് നടത്തിയ 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ എന്നും അധികൃതർ വ്യക്തമാക്കി.
ഹജ്ജ് നടത്താൻ ആഗ്രഹിക്കുന്നവർ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തരായിരിക്കണം.
നേരത്തെ, സൗദി സർക്കാർ ഹജ്ജിനായി വിദേശികളെ അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, ഇക്കാര്യത്തിൽ എസ്ഒപികൾക്ക് അന്തിമരൂപം നൽകാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ വർഷം രാജ്യത്ത് താമസിക്കുന്ന ആയിരത്തോളം പേരെ മാത്രമാണ് തീർത്ഥാടനത്തിനായി തിരഞ്ഞെടുത്തത്