ജിദ്ദ: സൗദിയിൽ കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം വ്യാപകമായതിനെ തുടര്‍ന്ന് വിദ്യാലയങ്ങൾക്കുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ച് വിദ്യാഭ്യാസ മന്ത്രാലയം.
പുതിയ അധ്യയന വർഷത്തിൽ തുടക്കത്തിൽ കാമ്പസിൽ ഫോണുകൾ അനുവദിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ഉത്തരവ് വരുന്നത്. മൊബൈൽ ഫോൺ നിരോധനം സൗദിയിലെ 6 ദശലക്ഷത്തിലധികം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്കൂൾ ജീവനക്കാരുടെയും സ്വകാര്യത സംരക്ഷിക്കാൻ ലക്ഷ്യമിടുന്നു.
അതേസമയം, സ്‌കൂളില്‍ വച്ച് ആരെങ്കിലും ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്ക് 500,000 റിയാൽ (133,304 ഡോളർ) പിഴയോ ഒരു വർഷം തടവോ അനുഭവിക്കേണ്ടിവരുമെന്ന് മന്ത്രാലയം ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍ സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നില്ലെന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി.