റിയാദ്: സൗദിയിൽ മാസ്‌ക് ധരിക്കാത്തതിന് 2.27 ലക്ഷം റിയാൽ പിഴയായി ഈടാക്കിയതായി ആഭ്യന്തരമന്ത്രാലയ അധികൃതര്‍ അറിയിച്ചു. റിയാദിലേയും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലേയും കണക്കുകളാണ് സുരക്ഷാ വിഭാഗം വെളിപ്പെടുത്തിയത്.
റിയാദിൽ 200 പേർക്കാണ് മാസ്ക് ധരിക്കാത്തത്തിന്റെ പേരിൽ പിഴ ചുമത്തിയത്. മറ്റു പ്രവിശ്യകളിലെ കണക്കുകള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടില്ല. കോറോണ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മെയ് അവസാനം മുതല്‍ക്കാണ് രാജ്യത്ത് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയത്. നിയമ ലംഘനം നടത്തിയവര്‍ വിദേശികളാണെങ്കില്‍ പിഴക്ക് പുറമേ നാട് കടത്തലും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
കൂടാതെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് ആയിരം റിയാൽ പിഴ ചുമത്താനും ആഭ്യന്തര മന്ത്രാലയം സുരക്ഷാ അധികൃതർക്ക് നിർദ്ദേശം കൊടുത്തിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ പിടിക്കപ്പെട്ടവർക്കാണ് പിഴ ചുമത്തിരിയിക്കുന്നത്. കോറോണയെ തുടർന്ന് പ്രഖ്യാപിച്ചിരുന്ന lock down പിൻവലിക്കാൻ തീരുമാനിച്ചപ്പോഴാണ് മാസ്ക് നിർബന്ധമാക്കിയത്.








































