റിയാദ്: സൗദിയിൽ കോവിഡ് മുക്തരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 1492 പേർ രോഗമുക്തി നേടി. ഇതുവരെ സുഖപ്പെട്ടവരുടെ ആകെ എണ്ണം 250440 ആയി. ഇന്നലെ കോവിഡ് പോസിറ്റീവ് ആയി 37 പേരാണ് മരിച്ചത്. മരണസംഖ്യ 3130 ആയി. പുതുതായി 1469 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൊത്തം പോസിറ്റീവ് ആയവരുടെ എണ്ണം 287262 ആയി ഉയർന്നു.








































