gnn24x7

ലൈംഗിക കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ പേര് പരസ്യമാക്കാനൊരുങ്ങി സൗദി അറേബ്യ

0
229
gnn24x7

റിയാദ്: ലൈംഗിക കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ പേര് പരസ്യമാക്കാനൊരുങ്ങി Saudi Arabia. കുറ്റവാളികളുടെ പേര് പരസ്യമാക്കുന്നത് നിയമനടപടികളുടെ ഭാഗമാക്കുന്നതിനെ പറ്റി വരുന്ന ആഴ്ച ഷൂറാ കൗൺസിൽ വോട്ടെടുപ്പ് നടത്തുമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 

ചില അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് നേരത്തെ സമാനമായ ഒരു പ്രമേയം കൗൺസിൽ തടഞ്ഞിരുന്നു.  അന്ന് വാദിച്ചത് ഇങ്ങനെ കുറ്റവാളികളുടെ പേര് നൽകുന്നത് അവരുടെ കുടുംബക്കാരെ ദോഷമായി ബാധിക്കും എന്നായിരുന്നു.  എന്നാൽ വാണിജ്യപരമായ കുറ്റകൃത്യങ്ങളിൽ ഉള്ളവരുടെ പേരുകൾ പരസ്യമാക്കുന്നത് ഇവിടത്തെ ശിക്ഷാ നടപടിയുടെ ഭാഗമാക്കിയിട്ടുണ്ട്.  

എന്നാൽ ഈ നടപടി ലൈംഗിക കുറ്റകൃത്യങ്ങളിൽ  ഏർപ്പെടുന്നവരുടെ  എണ്ണം കുറയ്ക്കുമെന്നും മറ്റൊരു വാദമുണ്ട്.  സൂചനകളുടെ അടിസ്ഥാനത്തിൽ ‘ആന്റി ഹരാസ്മെന്റ്’ നിയമവ്യവസ്ഥയുടെ ഭാഗമായി ഈ ശിക്ഷാ നടപടി കൂട്ടിച്ചേർക്കാനുള്ള സുരക്ഷാ സമിതിയുടെ റിപ്പോർട്ട് ഷൂറാ കൗൺസിൽ ബുധനാഴ്ച വെട്ടെടുപ്പ് നടത്തുമെന്നാണ്.   

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here