gnn24x7

വിവിധ ബാങ്കുകളുടെ അക്കൗണ്ടുകൾ തമ്മിൽ പണം കൈമാറാന്‍ പുതിയൊരു സംവിധാനവുമായി സൗദി സെൻട്രൽ ബാങ്ക്

0
232
gnn24x7

വിവിധ ബാങ്കുകളുടെ അക്കൗണ്ടുകൾ തമ്മിൽ പണം കൈമാറാന്‍ പുതിയൊരു സംവിധാനവുമായി സൗദി സെൻട്രൽ ബാങ്ക്. സൗദി സെൻട്രൽ ബാങ്ക് ഒരുക്കുന്ന ഈ പദ്ധതി ഇന്ന് മുതല്‍ തുടക്കമാകും. വിവിധ കമ്പനികൾക്കും വ്യക്തികൾക്കും സൗദി സെൻട്രൽ ബാങ്കിന്‍റെ ഈ സംവിധാനത്തിലൂടെ എളുപ്പത്തില്‍ പണം കെെമാറാന്‍ സാധിക്കും.

ആഴ്ചയിൽ മുഴുവൻസമയം ഈ സേവനം ലഭ്യമാണ്. പുതിയ പദ്ധതിയിലൂടെ സൗദി സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് റിപ്പോർട്ട്.

പ്രാദേശിക ബാങ്കുകളില്‍ അകൗണ്ടുള്ളവര്‍ക്ക് പുതിയ സംവിധാനം വലിയ ഗുണം ചെയ്യുന്നതായിരിക്കും.
അതേസമയം ട്രാൻസാക്ഷൻ നടക്കുമ്പോൾ ഇപ്പോൾ ഈടാക്കുന്ന ഫീസ് നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിലാണ് പുതിയ സംവിധാനത്തിലെ നിരക്കുകള്‍. കൂടാതെ ഇതിന്‍റെ എല്ലാം മേല്‍നോട്ടം വഹിക്കുന്നത് സെൻട്രൽ ബാങ്ക് തന്നെയായിരിക്കും.

സാമ്പത്തിക രംഗത്ത് വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ സൗദിയിലും ഉപയോഗിക്കാന്‍ ആണ് അധികൃതര്‍ ശ്രമിക്കുന്നത്. വിഷൻ 2030 പദ്ധതികളിലൊന്നായ ധനകാര്യ മേഖല വികസന പദ്ധതികളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു സാംവൈധനം ഒരുക്കിയിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here