gnn24x7

സൗദിയിൽ പുതുതായി രോഗ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും കുറയുന്നു

0
218
gnn24x7

ജിദ്ദ: സൗദിയിൽ പുതുതായി രോഗ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും കുറയുന്നു. 601 പേർക്ക് മാത്രമാണു പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്.

അതേ സമയം 1034 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. ഇതോടെ സൗദിയിലെ ആകെ രോഗ ബാധിതരിൽ 93 ശതമാനം പേരും സുഖം പ്രാപിച്ചു.

നിലവിൽ 18,513 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 1326 രോഗികൾ ഗുരുതരാവസ്ഥയിലാണുള്ളത്. 28 പേർ കൂടി കൊറോണ മൂലം മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 4268 ആയി ഉയർന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here