ജിദ്ദ: സൗദിയിൽ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിന്റെ ചരിത്രത്തിൽ ആദ്യമായി അന്വേഷണ ഉദ്യോഗസ്ഥർ എന്ന പദവിയിൽ 51 വനിതകൾ ചുമതലയേറ്റു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജുവനൈൽ, സൈക്കോട്രോപിക്, മയക്കുമരുന്ന് കേസുകൾ പരിഗണിക്കുന്നതിന് വേണ്ടിയാണിത്.
ഒരു അധ്യയന വർഷത്തെ പരിശീലന പരിപാടിക്ക് ശേഷം, ക്രിമിനൽ നടപടിക്രമങ്ങൾ പരിചയപ്പെടാനും കേസുകൾ പഠിക്കാനും ചില സുരക്ഷാ സൗകര്യങ്ങൾ നിരീക്ഷിക്കാനും അവർക്കു അവസരം ലഭിച്ചു. സുരക്ഷാ, നീതിന്യായ വ്യവസ്ഥയിലെ സ്ത്രീകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിന് ആദ്യ അഞ്ച് പേരെ അവരുടെ ഇഷ്ടപ്രകാരം നിയമിച്ചു.






































