കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കർശന മുന്നറിയിപ്പുമായി സൗദി അറേബ്യ. യാത്ര ചെയ്തിട്ടുള്ള എവിടെയൊക്കെയെന്നതും രോഗ വിവരങ്ങളും മറച്ചുവച്ച് രാജ്യത്ത് പ്രവേശിച്ചാല്‍ 5 ലക്ഷം റിയാല്‍ (98.96 ലക്ഷം രൂപ) പിഴ ഈടാക്കും. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം വിവരം മറച്ചുവച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ വഴി സൗദിയിലേക്ക് വരുന്നവരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലാണു നടപടി.
ഇറാന്‍, ഇറ്റലി, കുവൈത്ത്, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ വഴി സൗദിയില്‍ എത്തിയവരിലൂടെയാണു കോവിഡ് സൗദിയിലും എത്തിയത്.
രാജ്യത്ത് 15 പേരിൽ രോഗബാധ സ്ഥിരാകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചത്. നൂറുകണക്കിനു പേര്‍ നിരീക്ഷണത്തിലുമാണ്.
വിമാനത്താവള ഉദ്യോഗസ്ഥരോട് യാത്രാ-രോഗ വിവരം പറയാതെ കര, നാവിക, വ്യോമ കവാടങ്ങളിലൂടെ രാജ്യത്തേക്കു കടക്കുകയായിരുന്നു. ഇത് വലിയ കുറ്റമായി കണക്കാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജിസിസി രാജ്യങ്ങളില്‍നിന്ന് സൗദിയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യമാണ് ഇവര്‍ ദുരുപയോഗം ചെയ്തത്.
പാസ്‌പോര്‍ട്ട് ഉപയോഗിക്കാത്തതിനാല്‍ ഇവരുടെ യാത്രാ വിവരങ്ങള്‍ എയര്‍പോര്‍ട്ടില്‍ ലഭ്യമല്ല. ഇത്തരം ദുരുപയോഗം വര്‍ധിച്ചതോടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.