gnn24x7

ആംബുലൻസ് ഡ്രൈവറായി സൗദി വനിത

0
232
gnn24x7

റിയാദ്: സൗദി വനിതകൾ ശാക്തീകരണ പാതയിലാണ്. പുരുഷ മേധാവിത്വമുള്ളതെന്ന് കരുതപ്പെടുന്ന മുഴുവൻ മേഖലകളിലും അവർ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. സാറ അൽ അനീസി എന്ന സൗദി വനിതയാണ് വേറിട്ട വഴികളിൽ സഞ്ചരിച്ച് ആംബുലൻസ് ഡ്രൈവറായത്.

സൗദി അറേബ്യയിൽ ഈ അടുത്ത കാലത്താണ് സ്ത്രീകൾക്ക് ഡ്രൈവിംഗിനു അനുമതി ലഭിച്ചത്. സ്ത്രീ ശാക്തീകരണ മേഖലയിൽ സൗദി ഗവണ്മെന്റിന്റെ ശക്തമായ പിന്തുണയാണ് ഓരോ മേഖലയിലും കടന്നു ചെല്ലാൻ സ്ത്രീകളെ ധൈര്യപ്പെടുത്തുന്നത്.

സാറ അൽ അനിസി ഈ മേഖലയിൽ ജോലി ചെയ്യുന്ന ആദ്യ സൗദി വനിതകളിൽ ഒരാളാണ്. ഉറങ്ങാൻ കിടക്കുമ്പോൾ ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്ന സന്തോഷത്തോടെയാണ് കിടക്കുക എന്നാണ് റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ജോലി ചെയ്യുന്ന സാറ ഇതിനെകുറിച്ച് പറഞ്ഞത്.

കുട്ടിക്കാലം മുതൽ താൻ മെഡിക്കൽ സേവനം ചെയ്യുന്നത് സ്വപ്നം കണ്ടിരുന്നെന്നും ചെറുപ്പത്തിൽ ബാന്റ് എയ്ഡുകൾ സൂക്ഷിക്കാറുണ്ടെന്നും അവർ പറഞ്ഞു. ആർക്കെങ്കിലും പരിക്കേറ്റാൽ തന്നെ വിളിക്കുന്നത് ഏറെ സന്തോഷം തരുന്നതാണെന്നാണ് സെന്റർ ഫോർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ പ്രസിദ്ധീകരിച്ച ഒരു ഡോക്യുമെന്ററിയിൽ, ഈ തൊഴിൽ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് സാറ പറഞ്ഞത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here