gnn24x7

ഷാര്‍ജ കല്‍ബ റോഡ് തുറന്നു; ഇനി ഷാർജയിൽ നിന്ന് കൽബയിലേക്ക് 60 മിനിറ്റിനുള്ളിൽ എത്താം

0
240
gnn24x7

ഷാർജ: കൽബ, ഖോർഫക്കാൻ മേഖലകളെ ബന്ധിപ്പിക്കുന്ന വാദി അൽ ഹിൽ മുതൽ കൽബ വരെ നീളുന്ന റോഡ് ഷാർജയുടെ ഭരണാധികാരി ഉദ്ഘാടനം ചെയ്തു. നൂറു കോടി ദിർഹം ആണ് റോഡ് നിര്‍മ്മിക്കാൻ ചിലവായിരിക്കുന്നത്. വാദി അൽ ഹില്‍ മുതൽ കൽബ വരെ 26 കിലോമീറ്റർ ദൂരം ആണ് റോഡിനുള്ളത്.

സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസിമി ഇന്നലെ കൽബ നഗരം സന്ദർശിക്കുകയും കൽബ റോഡ് ഉദ്ഘാടനം ചെയ്യുകയും നഗരത്തിലെ നിരവധി വികസന, ടൂറിസം പദ്ധതികൾ പരിശോധിക്കുകയും ചെയ്തു.

കൽബ നഗരം വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് റോഡ് നിർമ്മാണം തുടങ്ങിയത്. നഗരം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കും, കൽബ നഗരത്തിലെ താമസക്കാർക്കും ഉപയോഗപ്പെടുന്ന രീതിയിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. റോഡ് വന്നതോടുകൂടി ഷാർജയും കൽബയും തമ്മിലുള്ള യാത്രാ സമയം 90 മിനിറ്റ് മുതൽ 60 മിനിറ്റ് വരെ കുറയും.

8.5 കിലോമീറ്റർ നീളമുള്ള വാദി മാദിക് റോഡിൽ രണ്ട് തുരങ്കങ്ങൾ കൂടാതെ മൂന്ന് കവലകളും 10 ക്രോസിങ്ങുകളും ഉണ്ട്. 450 മീറ്റർ നീളമുള്ള തുരങ്കത്തിൽ അഞ്ച് ക്രോസിങ്ങുകളും ഒരു കവലയും ഉൾപ്പെടുന്നു. കൽബ റോഡിന്‍റെ ഇരുവശങ്ങളിലും മനോഹരമായി ചെടികള്‍ വെച്ച്പിടിപ്പിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here