gnn24x7

യു എ ഇയിൽ ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74

0
292
gnn24x7

ദുബായ്: കൊറോണ വൈറസ് ഭീതിയിൽ ഗൾഫ് രാജ്യങ്ങളും. യു എ ഇയിൽ ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74 ആയി. ചൊവ്വാഴ്ച പുതിയതായി 15 പേരിൽ കൂടി കൊറോണ വൈറസ് ബാധ ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

പുതിയതായി കോവിഡ് 19 ബാധ സ്ഥിരീകരിച്ചവരിൽ ഇറ്റലി, ബ്രിട്ടൻ, ശ്രീലങ്ക, ഇന്ത്യ, ജർമ്മനി, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു.

ഇന്ത്യയിൽ നിന്നുള്ള രണ്ടുപേർക്കാണ് ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ, യു എ ഇയിൽ കോവിഡ് 19 ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി. യു എ ഇയിൽ രോഗം സ്ഥിരീകരിച്ചവരിൽ രോഗബാധയുള്ളവരുമായി നേരിട്ട ഇടപഴകിയവരും വിദേശത്തു നിന്ന് രാജ്യത്തെത്തിയവരും ഉണ്ട്.

ദുബായ് ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിനിയടക്കം ആറ് ഇന്ത്യക്കാർക്കാണ് ഇപ്പോൾ രോഗബാധയുള്ളത്. നിലവിൽ ചികിത്സയിൽ കഴിയുന്ന ആരുടെയും ആരോഗ്യനില ആശങ്കാജനകമല്ലെന്നാണ് റിപ്പോർട്ട്.

അതേസമയം, കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി നടപടികൾ കർശനമാക്കാൻ യു എ ഇ തീരുമാനിച്ചു.

ചൈന, ഹോങ്കോങ്, ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ജര്‍മ്മനി, സിംഗപ്പൂര്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) അറിയിച്ചു.

അതേസമയം, നാലു പേർക്ക് കൂടി കുവൈറ്റിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കുവൈറ്റിലെ രോഗബാധിതരുടെ എണ്ണം 69 ആയതായി രാജ്യത്തെ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇറാൻ, ഈജിപ്ത്, അസിർബൈജാൻ എന്നിവിടങ്ങളിൽ നിന്ന് എത്തിയവർക്കാണ് പുതിയതായി കൊറോണ രോഗബാധ സ്ഥിരീകരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here