സൗദി: ഗള്‍ഫ് അറബ് രാജ്യങ്ങളില്‍ ജോല ചെയ്തു വരുന്ന വിദേശ ജോലിക്കാര്‍ക്ക് പതിറ്റാണ്ടുകളായി ബാധികമാവുന്ന ‘കഫാല’ സമ്പ്രദായം കരാര്‍ അടിമമത്തത്തിന്റെ മറ്റൊരു രൂപമാണെന്ന് വ്യഖ്യാനിക്കപ്പെടുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സൗദിയിലെ സ്‌പോണ്‍സര്‍ഷിപ്പ ് നിയമം നിര്‍ത്തലാക്കാന്‍ മാനവദേശഷി സാമൂഹിക വികസന മന്ത്രാലയം തീരുമാനച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണമോ വിജ്ഞാപന പുറപ്പെടുവിക്കലോ നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ അതേ സമയം വിദേശ തൊഴിലാളികുള തൊഴിലുടമകളും തമ്മിലുള്ള നവീകരിച്ചിട്ടുള്ള തൊഴില്‍ കരാര്‍ നിയമം ഉടന്നെ തന്നെ സാമൂഹിക മന്ത്രാലയം പുറപ്പെടുവിക്കും. ഈ റദ്ദാക്കല്‍ പദ്ധതി അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ നടപ്പിലാക്കിയേക്കും. ഈ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ എടുത്തു കളഞ്ഞാല്‍ സൗദിയിലെ ഒരുകോടിയോളം വരുന്ന വിദേശ തൊഴിലാളികള്‍ക്ക് പുതിയ നിമത്തിന്റെ ആനുകൂല്യങ്ങള ലഭിക്കും.
വിദേശ ജോലിക്കാരുടെ ഉന്നമനത്തിലും അവരുടെ ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതത്തിനും വേണ്ടിയാണ് ഈ സ്‌പോണ്‍സര്‍ഷിപ്പ് നിയമം റദ്ദാക്കുന്നത്. ഇതെ തുടര്‍ന്ന് തൊഴിലാളികളുടെ മികച്ച താമസം, ഭക്ഷണം, വിനോദം എന്നിവയ്ക്ക്ല്ലാം പ്രധാനം നല്‍കുമെന്നും മന്ത്രാലയം അറിയിക്കുന്നു. ഇതോടൊപ്പം ഗള്‍ഫ് അറബ് രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ” കഫാല ” നിയമം കിരാതമായ ഒരു രീതിയാണെന്നും ഇത് അടിമതത്തത്തിനെ കാണിക്കുന്നുവെന്നുമുള്ള പരാമര്‍ശങ്ങള്‍ യഥേഷ്ടം ഉയര്‍ന്നു വന്ന സഹചര്യത്തിലാണ് ഈ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ നിയമനം റദ്ദാക്കാന്‍ തീരുമാനിച്ചത്.






































