gnn24x7

വിമാനം 28 മണിക്കൂര്‍ വൈകി; യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കാതെ ദുരിത യാത്ര സമ്മാനിച്ച് വിമാനക്കമ്പനി

0
222
gnn24x7

ദുബായ്: ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള സ്‍പൈസ്ജെറ്റ് വിമാനം 28 മണിക്കൂര്‍ വൈകി. വിമാനത്താവളത്തില്‍ തന്നെ ഒരു രാവും പകലും കഴിച്ചുകൂട്ടിയ യാത്രക്കാരില്‍ ഭൂരിപക്ഷത്തിനും അക്ഷരാര്‍ത്ഥത്തില്‍ ദുരിത യാത്ര തന്നെയായിരുന്നു വിമാനക്കമ്പനി സമ്മാനിച്ചത്. ഞായറാഴ്ച രാവിലെ 9.30ന് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന സ്‍പൈസ് ജെറ്റ് വിമാനം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നാണ് പുറപ്പെട്ടത്.

ഞായറാഴ്ച രാവിലെ 9.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം അന്നു തന്നെ ഉച്ചയ്ക്ക് 1.30ന് പുറപ്പെടുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് സമയം 2.30ലേക്ക് മാറ്റിയെന്ന് അറിയിച്ചു. ശേഷം 3.30ലേക്ക് മാറ്റി. എന്നാല്‍ അപ്പോഴും പുറപ്പെടാനാവാതെ അനിശ്ചിതമായി നീണ്ടു. ഒടുവില്‍ തിങ്കളാഴ്ച രാവിലെ 9.30ന് വിമാനം പുറപ്പെടുമെന്ന് ഞായറാഴ്ച രാത്രിയോടെ അറിയിച്ചു. ഭൂരിപക്ഷം യാത്രക്കാരും വിമാനത്താവളത്തിലെ കേസരകളിലും നിലത്തുമൊക്കെയായിരുന്നു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയത്. ചിലര്‍ അനുമതി വാങ്ങി താമസ സ്ഥലത്തേക്ക് പോയെങ്കിലും വിസ റദ്ദാക്കിയവര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല.

താമസ സ്ഥലങ്ങളില്‍ പോയവര്‍ തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ വിമാനത്താവളത്തില്‍ എത്തിയെങ്കിലും അപ്പോഴും അനിശ്ചിതത്വം നീങ്ങിയില്ല. ഒടുവില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നാണ് വിമാനം പുറപ്പെട്ടത്. സാങ്കേതിക തകരാറാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അധികൃതര്‍ വിശദീകരിച്ചെങ്കിലും പ്രായമായവരും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു. വിമാനം അനിശ്ചിതമായി വൈകിയപ്പോഴും യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ കമ്പനി ഒരുക്കിയില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here