കുവൈത്ത്: കുവൈത്തിലേക്ക് മടങ്ങി വരാൻ കഴിയാത്ത ഇന്ത്യക്കാരെ അടിയന്തിര ആവശ്യം കണക്കിലെടുത്തു ഇന്ത്യൻ എംബസ്സി സഹായിക്കു൦. വാർത്താക്കുറിപ്പിലൂടെയാണ് എംബസ്സി ഇക്കാര്യം വ്യക്തമാക്കിയത്.
മടങ്ങിവരാൻ കഴിയാതെ പ്രയാസമനുഭവിക്കുന്നവരിൽ ഭൂരിഭാഗവും അടിയന്തരമായി കുവൈത്തിൽ എത്തേണ്ടവരാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രത്യേക ദൗത്യത്തിലൂടെ എല്ലാവരെയും കൊണ്ടുവരാൻ കഴിയില്ല. എങ്കിലും അടിയന്തര സ്വഭാവം കുവൈത്ത് അധികൃതർക്ക് കൂടി ബോധ്യപ്പെടുന്ന വിധത്തിൽ പൂർണമായ വിവരങ്ങളോടെ ലഭിക്കുന്ന അപേക്ഷകൾ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കുന്നതിന് കുവൈത്ത് അധികൃതരുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും എംബസി അറിയിച്ചു.
അടിയന്തര/പ്രത്യേക സാഹചര്യം വിശദീകരിച്ച് info.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ എംബസിക്ക് കത്ത് അയക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.







































