gnn24x7

ഐ.ടി മേഖലയില്‍ ജോലിചെയ്യുന്ന പ്രവാസികളെ ഒഴിവാക്കണമെന്ന് നിര്‍ദേശവുമായി എം പി. ഉസാമ അല്‍ ഷഹീൻ

0
360
gnn24x7

കുവൈത്ത് സിറ്റി: ഐ.ടി മേഖലയില്‍ ജോലിചെയ്യുന്ന പ്രവാസികളെ ഒഴിവാക്കണമെന്ന് നിര്‍ദേശവുമായി എം പി. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഐ.ടി വിഭാഗത്തിലെ ജോലികളിൽ ഉള്ള മുഴുവൻ പ്രവാസികളെയും ഒഴിവാക്കി പരിപൂർണമായി സ്വദേശിവത്കരിക്കണമെന്ന് കുവൈറ്റ് എം.പി ഉസാമ അല്‍ ഷഹീൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിര്‍ദേശവും അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്.

രാജ്യത്തെ പൗരന്മാരുടെ സ്വകാര്യ വിവരങ്ങളും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങളുമെല്ലാം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഐ.ടി വിഭാഗങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഈ മേഖലകളില്‍ നിരവധി പ്രവാസികളാണ് ജോലി ചെയ്യുന്നത്. ഇതു വഴി രാജ്യത്തെ പ്രധാന വിവരങ്ങള്‍ വിദേശ തൊഴിലാളികൾക്ക് ലഭ്യമാവാന്‍ പാടില്ലെന്നാണ് എം.പിയുടെ ആവശ്യം.

gnn24x7