gnn24x7

ഒമാനിൽ മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു; ഒരാൾ മരിച്ചു, 11 പേർക്ക് പരിക്ക്

0
543
gnn24x7

മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബിലെ വിലായത്തിൽ മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖസബ് തീരത്ത് നങ്കൂരമിട്ട മൂന്ന് ബോട്ടുകളിലൊന്നിൽ തീപിടിക്കുകയും, തുടർന്ന് മറ്റ് രണ്ട് ബോട്ടുകളിലേക്കും തീ പടരുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. 

ഒരു യൂറോപ്പ്യൻ  പൗരൻ മരണപെട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ട്. മറ്റു 11 പേർക്ക് ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരിക്കുകയാണ്. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ്, കോസ്റ്റ് ഗാർഡ് ഡിപ്പാർട്ട്‌മെന്റ്, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ  കൂടുതൽ അപകടങ്ങൾ ഒഴിവാക്കി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here