gnn24x7

ഗ്രീസിന് സൈനിക സഹകരണം നടത്തുന്ന യു.എ.ഇക്ക് മുന്നറിയിപ്പുമായി തുര്‍ക്കി

0
282
gnn24x7

അങ്കാര: കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിടുക്കില്‍ ഗ്രീസും തുര്‍ക്കിയും തമ്മില്‍ സൈനിക സംഘര്‍ഷ സാധ്യത കനത്ത സാഹചര്യത്തില്‍ ഗ്രീസിന് സൈനിക സഹകരണം നടത്തുന്ന യു.എ.ഇക്ക് മുന്നറിയിപ്പുമായി തുര്‍ക്കി.

മേഖലയില്‍ തുര്‍ക്കിയുടെ അധീന മേഖലയിലേക്ക് വരുന്ന യു.എ.ഇ എയര്‍ക്രാഫ്റ്റുകളെ തകര്‍ക്കാന്‍ തങ്ങള്‍ മടിക്കില്ലെന്നാണ് തുര്‍ക്കി ഔദ്യോഗിക വൃത്തങ്ങള്‍ അല്‍ ഖുദ്‌സ് അല്‍ അറബി മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.

‘ യു.എ.ഇ തന്റെ വലുപ്പത്തേക്കാള്‍ വലിയ നീക്കമാണ് നടത്തുന്നത്. തീ കൊണ്ടാണ് കളിക്കുന്നത്. തുര്‍ക്കി ജലപരിധിയുടെ റെഡ്‌ലൈന്‍ ലംഘിച്ചാല്‍ കഠിനമായ പാഠം പഠിക്കേണ്ടി വരും,’ തുര്‍ക്കി ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചു.

കിഴക്കന്‍ മെഡിറ്റനേറിയന്‍ കടലിടുക്കില്‍ ഗ്രീസും തുര്‍ക്കിയും തമ്മില്‍ നടക്കുന്ന സൈനിക സംഘര്‍ഷ സാധ്യത രൂക്ഷമായിരിക്കെ ഗ്രീസിനു യു.എ.ഇ എഫ്-16 ജെറ്റുകള്‍ നല്‍കിയതിനു പിന്നാലെയാണ് പ്രതികരണം.

സൈനിക ശേഷി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇ എയര്‍ക്രാഫ്റ്റുകള്‍ ഗ്രീസ് സേനയോടൊപ്പം സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

നേരത്തെ യു.എ.ഇ ഇസ്രഈലുമായി സമാധാന പദ്ധതിയലെത്തിയപ്പോഴും തുര്‍ക്കി യു.എ.ഇക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഫല്‌സ്തീന്‍ ജനതയെ യു.എ.ഇ ചതിച്ചെന്നും ചരിത്രം നിങ്ങളോട് പൊറിക്കില്ലെന്നുമായിരുന്നു തുര്‍ക്കി വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here